2025-26 ബഡ്ജറ്റ് റിപ്പോര്‍ട്ട്
പറപ്പൂക്കര ഗ്രാമപഞ്ചായത്ത്
ബജറ്റ് നോട്ട് 2025-26
പറപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിൽ കാര്‍ഷിക വികസനം, വിദ്യാഭ്യാസ മേഖല, ദാരിദ്ര്യ ലഘൂകരണം, മാലിന്യ സംസ്കരണം, പശ്ചാത്തല സൗകര്യ വികസനം തുടങ്ങിയ വിവിധങ്ങളായ മേഖലകളിലെ ഉന്നമനം ലക്ഷ്യമിട്ട് ഫണ്ട് വകയിരുത്തല്‍ നടത്തിയിട്ടുണ്ട്.
നികുതി-നികുതിയേതരവരുമാനം, വിവിധ ഗ്രാന്റുകളും ഫണ്ടുകളും, എന്നീയിനങ്ങളിൽ പ്രതീക്ഷിക്കുന്ന വരവുകൾ
ക്രമ നം | ഇനം | പ്രതീക്ഷിക്കുന്ന വരവ് |
|
1 | നികുതി വരവുകൾ | 1,05,00,000 | ഒരു കോടി അഞ്ച് ലക്ഷം രൂപ |
2 | നികുതിയേതര വരവുകള്‍ | 42,39,000 | നാല്പത്തിരണ്ട് ലക്ഷത്തി മുപ്പത്തൊമ്പ തിനായിരം രൂപ |
| ആകെ തനതു വരുമാനം | 1,47,39,000 | ഒരു കോടി നാല്പത്തേഴ് ലക്ഷത്തി മുപ്പത്തൊമ്പതിനായിരം രൂപ | |
3 | ജനറല്‍ പര്‍പ്പസ് ഫണ്ട് | 2,07,20,000 | രണ്ട് കോടി ഏഴ് ലക്ഷത്തി ഇരുപതിനായിരം രൂപ |
4 | വികസന ഫണ്ട്- ജനറല്‍ | 2,31,90,000 | രണ്ട് കോടി മുപ്പത്തൊന്ന് ലക്ഷത്തി തൊണ്ണൂറായിരം രൂപ |
5 | വികസന ഫണ്ട്-എസ്സി പി | 1,24,47,000 | ഒരു കോടി ഇരുപത്തിനാല് ലക്ഷത്തി നാല്പത്തേഴായിരം രൂപ |
6 | കേന്ദ്ര ധനകാര്യ കമ്മീഷന് ഗ്രാന്റ് -ടൈഡ് | 49,45,000 | നാല്പത്തൊമ്പത് ലക്ഷത്തി നാല്പത്തയ്യായിരം രൂപ |
7 | കേന്ദ്ര ധനകാര്യ കമ്മീഷന് ഗ്രാന്റ്-ബേസിക് | 32,97,000 | മുപ്പത്തിരണ്ട് ലക്ഷത്തി തൊണ്ണൂറ്റേഴായിരം രൂപ |
8 | മെയിന്റനന്‍സ് ഗ്രാന്റ് -റോഡ് | 2,50,71,000 | രണ്ട് കോടി അമ്പത് ലക്ഷത്തി എഴുപത്തൊന്നായിരം രൂപ |
9 | മെയിന്റനന്‍സ് ഗ്രാന്റ് -റോഡിതരം | 50,81,000 | അമ്പത് ലക്ഷത്തി എൺപത്തൊന്നാ യിരം രൂപ |
10 | ഗ്രാമ പഞ്ചായത്ത് വിഹിതം(പദ്ധതി വകയിരുത്തല്‍) | 45,23,050 | നാല്പത്തഞ്ച് ലക്ഷത്തി ഇരുപത്തി മൂവായിരത്തി അമ്പത് രൂപ |
11 | ബ്ലോക്ക് പഞ്ചായത്ത് വിഹിതം | 38,75,000 | മുപ്പത്തെട്ട് ലക്ഷത്തി എഴുപത്തയ്യായിരം രൂപ |
12 | ജില്ലാ പഞ്ചായത്ത് വിഹിതം | 33,50,000 | മുപ്പത്തിമൂന്ന് ലക്ഷത്തി അമ്പതിനായിരം രൂപ |
13 | മറ്റുള്ളവ (നഗര സഞ്ചയ,MLA ഗുണ. വിഹിതം, CSRഫണ്ട് മുതലായവ) | 1,08,28,230 | ഒരു കോടി എട്ട് ലക്ഷത്തി ഇരുപത്തെട്ടാ യിരത്തി ഇരുനൂറ്റി മുപ്പത് രൂപ |
14 | കേന്ദ്രാവിഷ്കൃത പദ്ധതികൾ/സ്കീമുകള്‍ (തൊഴിലുറപ്പ് ഉള്‍പ്പടെ)
| 4,22,00,000 | നാല് കോടി ഇരുപത്തി രണ്ട് ലക്ഷം രൂപ |
15 | സംസ്ഥാനാവിഷ്കൃത പദ്ധതികള്‍/ സ്കീമുകള്‍ (പെന്ഷന്,തൊഴില്‍രഹിതവേതനം,സാധുക്കളായ വിധവകള്‍ ക്കുള്ള ധനസഹായം) | 9,40,00,000 | ഒമ്പത് കോടി നാല്പത് ലക്ഷം രൂപ |
16 | പ്രാരംഭ ബാക്കി | 34,00,620 | മുപ്പത്തിനാല് ലക്ഷത്തി അറുനൂറ്റി ഇരുപത് രൂപ |
| ആകെ | 26,71,43,850 | ഇരുപത്താറ് കോടി എഴുപത്തൊന്ന് ലക്ഷത്തി നാല്പത്തി മൂവായിരത്തി എണ്ണൂറ്റി അമ്പത് രൂപ |
ചെലവുകള്‍
ക്രമ നം | ഇനം | പ്രതീക്ഷിക്കുന്ന ചെലവ് |
|
1 | അനിവാര്യ ചുമതലകള്‍ക്ക് വേണ്ടിയുള്ള ചെലവുകള്‍ | 2,94,80,000 | രണ്ട് കോടി തൊണ്ണൂറ്റി നാല് ലക്ഷത്തി എൺപതിനായിരം രൂപ |
2 | പദ്ധതി ചെലവുകള്‍ (റവന്യു ചെലവുകള്‍) | 13,53,01,640 | പതിമൂന്ന് കോടി അമ്പത്തിമൂന്ന് ലക്ഷത്തി ആയിരത്തി അറുനൂറ്റി നാല്പത് രൂപ |
3 | പദ്ധതി ചെലവുകള്‍ (മൂലധന ചെലവുകള്‍) | 78,05,640 | എഴുപത്തെട്ട് ലക്ഷത്തി അയ്യായിരത്തി അറുനൂറ്റി നാല്പത് രൂപ |
4 | പദ്ധതിയേതര ചെലവുകള്‍(പെന്ഷന്,തൊഴില്‍രഹിതവേതനം,സാധുക്കളായ വിധവകളുടെ ധനസഹായം) | 9,00,00,000 | ഒമ്പത് കോടി |
| ആകെ ചെലവുകള്‍ | 26,25,87,280 | ഇരുപത്താറ് കോടി ഇരുപത്തഞ്ച് ലക്ഷത്തി എൺപത്തേഴായിരത്തി ഇരുനൂറ്റി എൺപത് രൂപ | |
5 | നീക്കി ബാക്കി | 45,56,570 | നാല്പത്തഞ്ച് ലക്ഷത്തി അമ്പത്താറാ യിരത്തി അഞ്ഞൂറ്റി എഴുപത് രൂപ |
റോഡിതരം മെയിന്റനന്‍സ്,വിവിധ ഫണ്ടില്‍ നിന്ന് ഘടക സ്ഥാപനങ്ങള്‍ക്ക് വകയിരുത്തുന്ന തുക
ക്രമ നം | ഘടക സ്ഥാപനം | വകയിരുത്തിയ തുക |
1 | ആയുര്‍വേദ ഡിസ്പെന്‍സറി,പറപ്പൂക്കര | 7,40,000 (ഏഴ് ലക്ഷത്തി നാല്പതിനായിരം) |
| 2 | പ്രാഥമികാരോഗ്യ കേന്ദ്രം, പറപ്പൂക്കര | 48,94,050 (നാല്പത്തെട്ട് ലക്ഷത്തി തൊണ്ണൂറ്റി നാലായിരത്തി അമ്പത് രൂപ) |
| 3 | ഹോമിയോ ഡിസ്പെന്‍സറി,പറപ്പൂക്കര | 4,60,000 (നാല് ലക്ഷത്തി അറുപതിനായിരം) |
| 4 | അംഗനവാടികള്‍ | 53,63,700 (അമ്പത്തിമൂന്ന് ലക്ഷത്തി അറുപത്തി മൂവായിര ത്തി എഴുനൂറ്) |
| 5 | മൃഗാശുപത്രി,പറപ്പൂക്കര | 7,40,000 (ഏഴ് ലക്ഷത്തി നാല്പതിനായിരം) |
| 6 | സ്കൂള്‍ , | 5,03,250 (അഞ്ച് ലക്ഷത്തി മൂവായിരത്തി ഇരുനൂറ്റി അമ്പത്) |
| 7 | കൃഷി ഓഫീസ് | 4,50,000 (നാല് ലക്ഷത്തി അമ്പതിനായിരം) |
| 8 | വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസ് | 10,000 (പതിനായിരം) |
| 9 | അസി.എഞ്ചിനീയർ ഓഫീസ് | 2,90,000 (രണ്ട് ലക്ഷത്തി തൊണ്ണൂറായിരം) |
ഉല്പാദന മേഖല
കൃഷിയും, അനുബന്ധ മേഖലകളും :-
കാര്‍ഷിക മേഖലയെ പരിപോഷിപ്പിക്കുന്നതിന് നെൽ കൃഷി, വാഴ,പച്ചക്കറി കൃഷി, ജാതി കൃഷി,കവുങ്ങ് ,തെങ്ങ് കൃഷി, എന്നിവയുടെ വ്യാപനത്തിനും തരിശ് കൃഷി പ്രോത്സാഹനത്തിനുമായി 38,95,330/- (മുപ്പത്തെട്ട് ലക്ഷത്തി തൊണ്ണൂറ്റയ്യായിരത്തി മുന്നൂറ്റി മുപ്പത്) രൂപയുടെ പദ്ധതികളാണ് വകയിരുത്തിയിട്ടുള്ളത്.
മൃഗ സംരക്ഷണം :-
ഈ മേഖലയില്‍ കറവപശുക്കള്‍ക്ക് കാലിത്തീറ്റ, ധാതു ലവണ മിശ്രിതം നല്കൽ കന്നുകുട്ടി പരിപാലനം, പശു വളര്‍ത്തൽ, മുട്ടകോഴി വളര്‍ത്തൽ, ക്ഷീര കര്‍ഷകര്‍ക്ക് പാൽ സബ്സിഡി, മൃഗാശുപത്രിക്ക് മരുന്ന് ലഭ്യമാക്കൽ തുടങ്ങിയ പദ്ധതികള്‍ക്കായി 38,95,000/- (മുപ്പത്തെട്ട് ലക്ഷത്തി തൊണ്ണൂറ്റയ്യായിരം) രൂപയുടെ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ അലഞ്ഞ് തിരിഞ്ഞ് ആളുകൾക്ക് ശല്യമായി കൊണ്ടിരിക്കുന്ന തെരുവ് നായകളെ നിയന്ത്രിക്കുന്നതിന് എ.ബി.സി പ്രോഗ്രാം, തെരുവ് നായക്കള്‍ക്ക് വാക്സിനേഷൻ എന്നീ പദ്ധതികള്‍ക്കായി 2,50,000/- (രണ്ട് ലക്ഷത്തി അമ്പതിനായിരം രൂപ) മാറ്റി വയ്ക്കുന്നു. മത്സ്യകൃഷി പ്രോത്സാഹനത്തിന് 5,00,000/- (അഞ്ച് ലക്ഷം രൂപ) രൂപ വകയിരുത്തിയിട്ടുണ്ട്.
മാത്രമല്ല മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉള്‍പ്പെടുത്തി കോഴിക്കൂട്, ആട്ടിന്‍ കൂട്, തൊഴുത്ത്, അസോള ടാങ്ക്, കുളങ്ങൾ എന്നിവയുടെ നിര്‍മ്മാണത്തിനായി പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്.
പരിസ്ഥിതി-ജലസംരക്ഷണം:-
പ്രകൃതിയെ നോവിക്കാതെ ജീവീച്ചീടാം നല്ലനാളെകൾ പൂവിടാൻ. എന്ന പരിസ്ഥിതി സംരക്ഷണ സന്ദേശം എല്ലാവർക്കും ഉൾകൊള്ളാൻ കഴിയട്ടെ. ആഗോള താപനത്തിന്റേയും കാലാവസ്ഥാ വ്യതിയാനത്തിന്റേയും പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്ന പ്രദേശങ്ങളിലൊന്നാണ് കേരളം. ഇതിന്റെ മൂല കാരണങ്ങളിൽ ഒന്നായ അമിത ഊർജ്ജ ഉപയോഗത്താൽ അന്തരീക്ഷ ത്തിലെത്തുന്ന കാർബണിന്റെ അളവ് കുറയ്ക്കുകയും തുലനം ചെയ്ത് നിർത്തുന്നതിനുള്ള കാർബൺ ന്യൂട്രൽ പഞ്ചായത്ത് എന്ന പേരിൽ ജനകീയ പരിശീലന പരിപാടിയ്ക്കായി 80,000/- (എൺപതിനായിരം) രൂപ വകയിരുത്തുന്നു.കേരളത്തിന്റ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ കാലാവസ്ഥാ മാറ്റത്തിന്റെ കാര്യത്തിൽ കൂടുതൽ ജാഗ്രത ആവശ്യപ്പെടുന്നുണ്ട്. സമുദ്ര നിരപ്പില്‍ നിന്നും താഴ്ന്ന നിരവധി പ്രദേശങ്ങൾ നമ്മുടെ നാട്ടിലുണ്ട്. പ്രസ്തുത മേഖലകളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി വെള്ളപ്പൊക്ക നിവാരണം, പൊതു കിണറുകളുടേയും കുളങ്ങളുടേയും, ചിറകളുടേയും സംരക്ഷണം, ശുചിത്വ കിണറുകളാക്കി മാറ്റൽ എന്നീ പദ്ധതികള്‍ക്കായി 52,50,000/- (അമ്പത്തി രണ്ട് ലക്ഷത്തി അമ്പതിനായിരം) രൂപയും പ്രകൃതി സൌഹൃദ അന്തരീക്ഷം ഒരുക്കി കൊണ്ടുള്ള സ്നേഹാരാമം- ഓപ്പണ്‍ ജിം, ഹാപ്പിനസ് പാര്‍ക്കുകൾ എന്നിവയുടെ തുടർ പ്രവര്‍ത്തനങ്ങള്‍ക്കായി 3,50,000/- (മൂന്ന് ലക്ഷത്തി അമ്പതിനായിരം) രൂപയും ബജറ്റില്‍ മാറ്റി വെച്ചിട്ടുണ്ട്.
മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പൊതു സ്ഥലങ്ങളിൽ വൃക്ഷതൈകൾ, മുളകൾ വച്ച് പിടിപ്പിക്കുന്നതിനും ഇവയുടെ സംരക്ഷണത്തിനായി 8,00,000/- (എട്ട് ലക്ഷം) രൂപയുടെ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്.
സേവന മേഖല
ആരോഗ്യ മേഖല :-
നമ്മുടെ പൊതുജനാരോഗ്യ സംവിധാനങ്ങൾ വളരെ മികവുറ്റതാണ്. മഹാമാരികളേയും പകര്‍ച്ച വ്യാധി - ജീവിത ശൈലി രോഗങ്ങളേയും നേരിടുന്നതിൽ അസാധാരണമായ മികവാണ് പഞ്ചായത്തിന്റെ അലോപ്പതി-ആയുര്‍വേദ-ഹോമിയോ ആരോഗ്യ വിഭാഗങ്ങൾ പ്രകടിപ്പിച്ചിട്ടുള്ളത്. ഈ മേഖലയില്‍ അലോപതി ചികിത്സാ വിഭാഗത്തിനായി മരുന്ന് വാങ്ങൽ, പാലിയേറ്റീവ് കെയർ പ്രോഗ്രാം, പകര്‍ച്ച വ്യാധി - ജീവിത ശൈലി രോഗ നിയന്ത്രണം, ആരോഗ്യ ജാഗ്രത, കാൻ തൃശൂർ, ഡയാലിസിസ് രോഗികള്‍ക്ക് ധനസഹായം, അധിക ഡോക്ടറുടെ സേവനം ലഭ്യമാക്കൽ എന്നീ പദ്ധതികള്‍ക്കായി 40,40,000/- (നാല്പത് ലക്ഷത്തി നാല്പതിനായിരം) രൂപ മാറ്റി വെച്ചിട്ടുണ്ട്. എഫ്.എച്ച്.സി, സബ് സെന്ററുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി വേണ്ടി 7,54,050/- (ഏഴ് ലക്ഷത്തി അമ്പത്തി നാലായിരത്തി അമ്പത്) രൂപയും ജീവനം ആമ്പുലൻസ് വിവിധ ചെലവുകൾക്കായി 1,00,000/- (ഒരു ലക്ഷം) രൂപയും മാറ്റി വയ്ക്കുന്നു. ആയുര്‍വേദ ഡിസ്പെന്‍സറിയ്ക്ക് മരുന്ന് വാങ്ങുന്നതിന് 6,00,000/- (ആറ് ലക്ഷം) രൂപയും കുട്ടികളുടെ ആയുര്‍വേദ ആരോഗ്യരക്ഷാ പദ്ധതിയ്ക്ക് 1,00,000/- (ഒരു ലക്ഷം) രൂപയും ഹോമിയോ ഡിസ്പെന്‍സറിയ്ക്ക് മരുന്ന് വാങ്ങുന്നതിന് 2,00,000/- (രണ്ട് ലക്ഷം) രൂപയും ഹോമിയോ ഡിസ്പെന്‍സറിയിലെ അറ്റന്റർ വേതത്തിനായി 2,30,000/- (രണ്ട് ലക്ഷത്തി മുപ്പതിനായിരം) രൂപയും വകയിരുത്തുന്നു.
തെരുവ് നായകളുടെ ആക്രമണത്തിൽ കടിയേൽക്കുകയും പരിക്കേൽക്കുന്നതുമായ പഞ്ചായത്ത് നിവാസികൾക്ക് കുത്തിവെപ്പ് എടുക്കുന്നത് മുതലുള്ള അനുബന്ധ പ്രാരംഭ ചികിത്സാ ചെലവുകൾക്കായി ഒരു നിശ്ചിത സംഖ്യ ധനസഹായമായി നൽകുന്നതിന് 1,00,000/- (ഒരു ലക്ഷം) രൂപ നീക്കി വയ്ക്കുന്നു.
പാര്‍പ്പിടം, ദാരിദ്യലഘൂകരണം :-
ലൈഫ് ഭവന പദ്ധതിയിൽ, നാളിത് വരെ 79 ഭൂരഹിതര്‍ക്ക് ഭൂമി വാങ്ങുന്നതിനും 247 ഭവന രഹിതര്‍ക്ക് വീട് നിര്‍മ്മിക്കാനും ധനസഹായം അനുവദിച്ചിട്ടുണ്ട്. ലൈഫ് ഭവന പദ്ധതിയിൽ ജനറൽ, എസ്.സി വിഭാഗക്കാ ര്‍ക്കായി 2,22,00,000/- (രണ്ട് കോടി ഇരുപത്തി രണ്ട് ലക്ഷം) രൂപയും, വീട് വാസയോഗ്യമാക്കൽ എസ് സി വിഭാഗക്കാര്‍ക്ക് 18,00,000/- (പതിനെട്ട് ലക്ഷം) രൂപയും നീക്കിവെച്ചിട്ടുണ്ട്. പി.എം.എ.വൈ പദ്ധതിക്ക് 7,71,900/- (ഏഴ് ലക്ഷത്തി എഴുപത്തൊന്നായിരത്തി തൊള്ളായിരം) രൂപ വകയിരുത്തുന്നു. കേരള സര്‍ക്കാരിന്റെ അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതിയുടെ ഭാഗമായി, സര്‍വ്വെ നടത്തി നിരാലംബരായ 14 കുടുംബങ്ങളെ കണ്ടെത്തുകയും ഇവരിൽ അവകാശ രേഖകൾ ആവശ്യമായ ഗുണഭോക്താക്കൾക്ക് റേഷൻ കാര്‍ഡ്, ആധാർ കാര്‍ഡ് ,വോട്ടേഴ്സ് ഐഡി തുടങ്ങിയവ ലഭ്യമാക്കി. ഇവരുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് നടത്തിയ ഇടപെടലുകളുടെ ഭാഗമായി 8 കുടുംബങ്ങളെ പറപ്പൂക്കര സെന്റ് ജോണ്‍സ് പബ്ലിക്ക് സ്കൂളും, 6 കുടുംബങ്ങളെ ശ്രീരാമകൃഷ്ണ വിദ്യാനികേതൻ പബ്ലിക്ക് സ്കൂളും ഏറ്റെടുത്തു. ആശ്രയ, അതിദാരിദ്ര്യ നിര്‍മ്മാർജ്ജന തുടർപ്രവർത്തന ങ്ങൾക്കായി 1,00,000/- (ഒരു ലക്ഷം) രൂപ നീക്കിവെക്കുന്നു.
സാമൂഹ്യക്ഷേമ പദ്ധതികള്‍:-
ജനസംഖ്യയില്‍ മുതിര്‍ന്ന പൗരന്മാരുടെ അനുപാതം ഓരോ വര്‍ഷംതോറും വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തിൽ മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യപരമായ ജീവിതവും സംരക്ഷണവും ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. ഈ മേഖലയിൽ വയോജന ക്ഷേമപദ്ധതികള്‍ക്കായി 6,39,910/- (ആറ് ലക്ഷത്തി മുപ്പത്തൊമ്പ തിനായിരത്തി തൊള്ളായിരത്തി പത്ത്) രൂപയും ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവർ, ഭിന്നശേഷിക്കാർ എന്നിവരുടെ ഉപകരണങ്ങൾ വാങ്ങൽ, സ്കോളര്‍ഷിപ്പുകൾ നല്കുന്നതിനുമായി 20,00,000/- (ഇരുപത് ലക്ഷം) രൂപയും നീക്കി വെച്ചിട്ടുണ്ട്.
മാരകരോഗങ്ങള്‍, അതിദാരിദ്ര്യം, തുടങ്ങിയ മറ്റ് അവശതകൾ അനുഭവിക്കുന്ന വര്‍ക്കും അറിവില്ലായ്മയും മറ്റ് നിസ്സഹായാവസ്ഥകളും മൂലം സര്‍ക്കാർ സേവനങ്ങൾ കൃത്യമായി ലഭിക്കാതെ പോകുന്ന ജനവിഭാഗങ്ങള്‍ക്ക് വീട്ടുപടിക്കൽ സേവനം എത്തിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാർ ആരംഭിച്ച വാതില്‍പ്പടി സേവനം എന്ന പദ്ധതിക്കായി ഗ്രാമപഞ്ചായത്തിലെ 18 വാര്‍ഡുകളിൽനിന്ന് 289 ഗുണഭോക്താക്കളെയാണ് കണ്ടെത്തിയിട്ടുള്ളത്. ഗുണഭോക്തൃ കാര്‍ഡ് വിതരണം ചെയ്തിട്ടുള്ളതും സേവനം ആവശ്യപ്പെടുന്നവര്‍ക്ക് വാര്‍ഡ്തല സമിതി വഴി വളണ്ടിയര്‍മാർ സേവനം നല്‍കിവരുന്നുണ്ട്. വാതില്‍പ്പടി സേവനം അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി 20,000/- (ഇരുപതിനായിരം) രൂപ ബജറ്റില്‍ നീക്കി വച്ചിട്ടുണ്ട്.
പറപ്പൂക്കര ഗ്രാമ പഞ്ചായത്തിൽ നിന്നും വിവിധ വിഭാഗങ്ങള്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷനുകൾ 1600/- രൂപാ വീതം നല്കി വരുന്നുണ്ട്.
കര്‍ഷക തൊഴിലാളി പെന്ഷൻ - 489 പേര്‍ക്ക്
വാര്‍ദ്ധക്യകാല പെന്ഷൻ - 2786 പേര്‍ക്ക്
ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവക്കുള്ള പെന്ഷൻ - 328 പേര്‍ക്ക്
50 വയസ്സിന്മേൽ പ്രായമായ അവിവാഹിതകള്‍ക്ക് പെന്ഷൻ - 105 പേര്‍ക്ക്
വിധവ പെന്ഷൻ - 1357 പേര്‍ക്ക്
വിദ്യഭ്യാസ മേഖല :-
നവകേരള മിഷന്റെ ഭാഗമായുള്ള പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞ ത്തോടനുബന്ധിച്ച് സമേതം, എസ്.എസ്.എ വിഹിതമായി 3,50,000/- (മൂന്ന് ലക്ഷത്തി അമ്പതിനായിരം) രൂപ മാറ്റി വെച്ചിട്ടുണ്ട്. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠന മുറി, പഠനോപകരണങ്ങൾ ലാപ് ടോപ്പ്, പഞ്ചമി പഠന പദ്ധതികള്‍ക്കായി 17,00,000/-(പതിനേഴ് ലക്ഷം) രൂപയും വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്തിന്റെ എൽ.പി സ്കൂൾ കുട്ടികൾക്ക് പോഷകാഹാരം ഉറപ്പ് വരുത്തുന്നതിനുള്ള ലിറ്റിൽ സ്റ്റാർസ് പദ്ധതിയുടെ ഭാഗമായുള്ള ഗവ. ജി.എൽ.പി സ്കൂളിൽ പ്രഭാത ഭക്ഷണ പരിപാടിയ്ക്ക് 2,50,000/- (രണ്ട് ലക്ഷത്തി അമ്പതിനായിരം) രൂപ അനുവദിക്കുന്നു. ജില്ലയിൽ മുങ്ങി മരണങ്ങൾ ഏറി വരുന്ന സാഹചര്യത്തിൽ നീന്തലറിയാത്ത പഞ്ചായത്തിലെ കുട്ടികൾക്ക് സ്വിം ഫോർ ലൈഫ് എന്ന പേരിൽ സുരക്ഷ ഉറപ്പാക്കികൊണ്ട് ഒരു നീന്തൽ പഠന പരിശീലന ക്യാമ്പിനായി 1,25,000/- (ഒരു ലക്ഷത്തി ഇരുപത്തയ്യായിരം) രൂപയും ഫുട്ബോൾ/ വോളിബോൾ/ കബഡി പരിശീലന ക്യാമ്പിനായി 1,00,000/- (ഒരു ലക്ഷം) രൂപയും നീക്കി വയ്ക്കുന്നു. കൂടാതെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിന് നെല്ലായിലുള്ള പഞ്ചായത്ത് വായനശാലയ്ക്ക് പുസ്തകങ്ങൾ/ഫര്‍ണീച്ചർ വാങ്ങുന്നതിന് 45,000/- (നാല്പത്ത യ്യായിരം) രൂപയും നീക്കി വെച്ചിട്ടുണ്ട്. പഞ്ചായത്തിലെ വായനാശാല പ്രസ്ഥാനങ്ങൾക്ക് ഉണർവ്വ് നൽകുന്നതിന് ലൈബ്രറി കൌൺസിലിന്റെ അംഗീകാരമുള്ള വായനശാലകൾക്ക് ഒരു വർഷക്കാലത്തേയ്ക്ക് ദിനപത്രങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ധനസഹായ ത്തിനായി 50,000/- (അമ്പതിനായിരം) രൂപ ഉൾപ്പെടുത്തുന്നു.
കുടിവെള്ളം, ശുചിത്വം, മാലിന്യ സംസ്കരണം :-
പറപ്പൂക്കര പഞ്ചായത്തിൽ നിലവിൽ കേരളാ ജല അതോറിറ്റിയുടെ 93 പൊതുടാപ്പുകളാണ് നിലവിലുള്ളത്. ജല്‍ജീവൻ പദ്ധതിയിൽ 7163 സര്‍വ്വീസ് കണക്ഷനുകളും നല്‍കുന്നതിന് 62 കോടി രൂപയുടെ റിവൈസ്ഡ് എസ്റ്റിമേറ്റ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ സമര്‍പ്പിച്ചത് പ്രകാരം ഗ്രാമപഞ്ചായത്ത് ജല്‍ജീവൻ പദ്ധതിക്കായി ത്രികക്ഷി കരാര്‍ വെച്ചിട്ടുള്ളതാണ്. ഗ്രാമപഞ്ചായത്ത് വിഹിതമായി 9.3 കോടി രൂപയും ഗുണഭോക്തൃ വിഹിതമായി 6.2 കോടി രൂപയുമാണ് ഈ പദ്ധതിക്കായി കണ്ടെത്തേണ്ടത്. വരള്‍ച്ച കുടിവെള്ള വിതരണത്തിനായി 12,00,000/- (പന്ത്രണ്ട് ലക്ഷം) രൂപ, വിവിധ കുടിവെള്ള പദ്ധതികളുടെ നവീകരണത്തിനും വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കൽ എന്നിവയ്ക്കായി 27,34,500/- (ഇരുപത്തേഴ് ലക്ഷത്തി മുപ്പത്തി നാലായിരത്തി അഞ്ഞൂറ്)രൂപയും വകയിരുത്തുന്നു.
പഞ്ചായത്തിലെ പ്രധാന വെല്ലുവിളികളായ മാലിന്യ സംസ്കരണവും ശുചിത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ശാശ്വതമായി പരിഹരിക്കുന്നതിന് ഉറവിട മാലിന്യ സംസ്കരണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ബയോബിൻ വിതരണം, മാലിന്യമുക്ത കേരളം ക്യാമ്പയിൻ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഹരിത കര്‍മസേന, ക്ലീൻ പറപ്പൂക്കര, മറ്റ് അനുബന്ധ ശുചിത്വ പ്രവര്‍ത്തനങ്ങൾ നടപ്പിലാക്കുന്നതിന് 14,24,900/- (പതിനാല് ലക്ഷത്തി ഇരുപത്തിനാലായിരത്തി തൊള്ളായിരം) രൂപ മാറ്റിവയ്ക്കുന്നു. സ്ഥാപനങ്ങളില്‍ ബോട്ടില്‍ ബൂത്ത്, കമ്മ്യൂണിറ്റി ലെവൽ നാപ്കിൻ ഡിസ്ട്രോയർ എന്നിവ സ്ഥാപിക്കുന്നതിന് വേണ്ടി 15,22,500/- (പതിനഞ്ച് ലക്ഷത്തി ഇരുപത്തി രണ്ടായിരത്തി അഞ്ഞൂറ്) രൂപയും വകയിരുത്തുന്നു. പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന പൊതുമേഖല സ്ഥാപനങ്ങൾ ,ബാങ്കുകൾ എന്നിവയുടെ CSR ഫണ്ടുകൾ ഉപയോഗപ്പെടുത്തി പ്രധാന പാതയോരങ്ങളിൽ മാലിന്യ നിക്ഷേപം തടയുന്നതിനും കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിന്റെ പ്രാരംഭ ഘട്ടമായി 5,00,000/- (അഞ്ച് ലക്ഷം) രൂപ ബജറ്റിൽ വകയിരുത്തുന്നു. പഞ്ചായത്തിലെ മൊബൈൽ ക്രിമിറ്റോറിയത്തിനായി 9,00,000/- (ഒമ്പത് ലക്ഷം) രൂപ നീക്കി വയ്ക്കുന്നു.
കൂടാതെ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉള്‍പ്പെടുത്തി 500 ൽ പരം കമ്പോസ്റ്റ് പിറ്റ്, സോക്ക് പിറ്റ് എന്നിവയ്ക്കായി 76,42,500/-(എഴുപത്താറ് ലക്ഷത്തി നാല്പത്തി രണ്ടായിരത്തി അഞ്ഞൂറ്) രൂപയും, പൊതു കിണർ നിര്‍മ്മാണം, കിണർ റീചാര്ജിംങ്ങ് എന്നിവയ്ക്കായി 40,95,000/- (നാല്പത് ലക്ഷത്തി തൊണ്ണൂറ്റയ്യായിരം) രൂപയുടേയും പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ആസൂത്രണം ചെയ്തിട്ടുണ്ട്.
വനിത ശിശു ക്ഷേമം :-
സ്ത്രീ ശാക്തീകരണ വരുമാനദായക തൊഴിൽ സംരഭങ്ങൾക്കായി 4,28,820/- (നാല് ലക്ഷത്തി ഇരുപത്തെട്ടായിരത്തി എണ്ണൂറ്റി ഇരുപത്) രൂപയും വനിതകളുടെ കായിക മാനസിക വികാസങ്ങള്ക്കായുള്ള വനിതാ ഫിറ്റ്നെസ്- ജാഗ്രതാ ജൻഡർ റിസോഴ്സ് സെന്റർ പ്രവർത്തനങ്ങള്‍ക്ക് 16,84,000/- (പതിനാറ് ലക്ഷത്തി എൺപത്തി നാലായിരം) രൂപയും വകയിരുത്തുന്നു. അംഗന്‍വാടി പോഷകാഹാരം, മറ്റ് അനുബന്ധ സൌകര്യങ്ങൾ, ബാലസഭ പ്രവര്‍ത്തനങ്ങള്‍ക്കായി 48,08,600/- (നാല്പത്തെട്ട് ലക്ഷത്തി എണ്ണായിരത്തി അറുനൂറ്) രൂപയും നീക്കി വെച്ചിട്ടുണ്ട്.
ഭരണ സേവന മേഖല :-
ഭരണ സേവന പ്രവര്‍ത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് പദ്ധതി രൂപീകരണ മോണിറ്ററിംഗ്, ഐ.കെ.എം വിഹിതം, ഐ.എസ്.ഒ തുടര്‍ പ്രവർത്തനങ്ങൾ, പൗരാവകാശ രേഖ പ്രസിദ്ധീകരിക്കൽ, തദ്ദേശക ഡയറക്ടറി, സാമൂഹ്യ മാധ്യമ അക്കൌണ്ടുകൾ കൈകാര്യം ചെയ്യൽ, വിവിധ കമ്പ്യൂട്ടറുകളുടേയും അനുബന്ധ ഉപകരണങ്ങളുടേയും പരിപാലനം, ടെക്നിക്കല്‍-പ്രൊജക്ട് അസിസ്റ്റന്റ്, ഹെൽത്ത് ഇന്‍സ്പെക്ടർ വേതനം തുടങ്ങിയ സദ്ഭരണ പദ്ധതികൾക്കായി 18,08,000/- (പതിനെട്ട് ലക്ഷത്തി എണ്ണായിരം) രൂപയും മാറ്റി വെച്ചിരിക്കുന്നു. കൂടാതെ വിവിധ ഘടക സ്ഥാപനങ്ങളിലെ ആവർത്തന ചെലവുകൾക്കും വേതനം നൽകുന്നതി നുമായി 23,55,000/- (ഇരുപത്തി മൂന്ന് ലക്ഷത്തി അമ്പത്തയ്യായിരം) രൂപ നീക്കി വയ്ക്കുന്നു.
പട്ടികജാതി ക്ഷേമം : -
ഉല്പാദന, പാര്‍പ്പിട, വിദ്യഭ്യാസ മേഖലയില്‍ ഈ വിഭാഗങ്ങള്‍ക്ക് മാറ്റി വെച്ച വിഹിതം കൂടാതെ പട്ടികജാതി പെണ്‍കുട്ടികളുടെ വിവാഹ ധനസഹായം, പദ്ധതിയ്ക്കായി 8,75,000/- (എട്ട് ലക്ഷത്തി എഴുപത്തയ്യായിരം) രൂപയും വാർഡ് 2 സാംസ്കാരിക നിലയം പട്ടികജാതി കോളനികളിലെ കുടിവെള്ള പദ്ധതികള്‍ക്കുമായി 10,38,000/- (പത്ത് ലക്ഷത്തി മുപ്പത്തെട്ടായിരം) രൂപ നീക്കിവെച്ചിട്ടുണ്ട്.
യുവജന ക്ഷേമം :-
യുവജനങ്ങളുടെ കലാ-കായികശേഷി പ്രോത്സാഹിപ്പിക്കുന്നതിന് ഒരു വേദി ഒരുക്കുക എന്ന ഉദ്ദേശ്യത്തോടെ യുവജന ക്ലബുകൾക്ക് സ്പോർട്സ് കിറ്റ് വാങ്ങി നൽകൽ, കേരളോത്സവം എന്നീ പദ്ധതികൾക്കായി 3,15,000/ (മൂന്ന് ലക്ഷത്തി പതിനയ്യായിരം) രൂപ വകയിരുത്തിയിട്ടുണ്ട്. കുട്ടികളുടേയും യുവാക്കളുടേയും ഇടയിൽ ലഹരി ഉപയോഗം വര്‍ദ്ധിച്ച് വരുന്ന ഈ കാലഘട്ടത്തിൽ മദ്യം, മയക്ക് മരുന്ന്, ലഹരി ഉപയോഗത്തിനെതിരെ പുതുതലമുറയെ ബോധവല്‍കരിക്കുന്നതിനും ഇവ സമൂഹത്തില്‍ സൃഷ്ടിക്കുന്ന വിപത്തുകള്‍ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങൾ ഊര്‍ജ്ജിതമാക്കുന്നതിനും വിമുക്തി ഫണ്ട് ഉപയോഗിച്ച് പഞ്ചാത്തിലെ സ്കൂളുകൾ, അക്കാദമിക് സ്ഥാപനങ്ങൾ,യുവജന ക്ലബ്ബുകൾ, എക്സൈസ് വകുപ്പ് എന്നിവരെ ഉൾപ്പെടുത്തി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നു. “കാഴ്ചക്കാരല്ല നാടിന്റെ കാവൽക്കാരാണ് ഞങ്ങൾ” എന്ന പൊതുബോധവും സാമൂഹ്യ പ്രതിബദ്ധതയും സൃഷ്ടിച്ച്കൊണ്ട് വിവിധ വാർഡുകളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തി ഒരു യുവസേനയെ തെരഞ്ഞെടുത്ത് ആവശ്യമായ പരിശീലനം നൽകി സജ്ജരാക്കുകയും “പറപ്പൂക്കര സ്ക്വാഡ്” എന്ന പേരിൽ മാലിന്യം നിക്ഷേപിക്കുന്നവരേയും വലിച്ചെറിയുന്നവരേയും കണ്ടെത്തി പിഴയീടാക്കുന്ന പ്രവർത്തനങ്ങൾക്ക് ഇവരെ ഉപയോഗപ്പെടുത്തുന്നു. ഈടാക്കുന്ന പിഴയുടെ ഒരു നിശ്ചിത ശതമാനം തുക ഇവർക്ക് കൈമാറുന്നതിനുള്ള പദ്ധതി ആവിഷ്കരിക്കും.
പശ്ചാത്തലം :-
പശ്ചാത്തല മേഖലയില്‍ ഗ്രാമീണ റോഡ് വികസനത്തിനായി 35,95,640/- (മുപ്പത്തഞ്ച് ലക്ഷത്തി തൊണ്ണൂറ്റയ്യായിരത്തി അറുനൂറ്റി നാല്പത്) രൂപയും റോഡ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് 2,50,71,000/- (രണ്ട് കോടി അമ്പത് ലക്ഷത്തി എഴുപത്തൊന്നായിരം) രൂപയും മാറ്റി വെച്ചിട്ടുണ്ട്. ബഡ്സ് സ്കൂൾ രണ്ടാം ഘട്ട നിർമ്മാണം, വനിതാ ഫിറ്റ്നെസ് സെന്റർ വിപുലീകരണം, വിവിധ അംഗന്‍വാടികളുടെ നവീകരണത്തിനും മറ്റ് വിട്ട് കിട്ടിയ സ്ഥാപനങ്ങളുടെ സൗകര്യങ്ങൾ വര്‍ദ്ധിപ്പിക്കുന്നതിനും ആസ്തി സംരക്ഷണത്തിനും വേണ്ടി 75,66,000/- (എഴുപത്തഞ്ച് ലക്ഷത്തി അറുപത്തയ്യായിരം) രൂപയും വാർഡ് 12 ൽ മിനി കമ്മ്യൂണിറ്റി ഹാളിനായി 2,50,000/- (രണ്ട് ലക്ഷത്തി അമ്പതിനായിരം) രൂപയും സാംസ്കാരിക നിലയം അറ്റകുറ്റപണികൾക്കായി 2,08,000/- (രണ്ട് ലക്ഷത്തി എണ്ണായിരം) രൂപയും വകയിരുത്തിയിട്ടുണ്ട്. ജി.പി.എസ് അധിഷ്ഠിത അസറ്റ് മാപ്പിംങ്ങിന് 6,00,000/- (ആറ് ലക്ഷം) രൂപയും തെരുവ് വിളക്ക് പരിപാലനത്തിന് 7,00,000/- (ആറ് ലക്ഷം) രൂപയും സ്ട്രീറ്റ് മെയിന്‍ വലിക്കൽ, സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കൽ ,പോസ്റ്റ് മാറ്റൽ എന്നിവയ്ക്ക് 3,00,000/- (മൂന്ന് ലക്ഷം) രൂപയും മാറ്റി വെച്ചിരിക്കുന്നു.
കൂടാതെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 4,68,524 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുന്നതിനായി 16,21,09,304/- (പതിനാറ് കോടി ഇരുപത്തൊന്ന് ലക്ഷത്തി ഒമ്പതിനായിരത്തി മുന്നൂറ്റി നാല്) രൂപയുടെ വാർഷിക കർമ്മ പദ്ധതി അംഗീകരിച്ചിട്ടുണ്ട്. മെറ്റീരിയല്‍ വര്‍ക്കിൽ ഉള്‍പ്പെടുത്തി 1,63,00,000/ (ഒരു കോടി അറുപത്തി മൂന്ന് ലക്ഷം) 34 റോഡ് പ്രവൃത്തികൾ ഏറ്റെടുത്ത് നിര്‍വ്വഹിക്കാനും പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്.