ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
തൃശ്ശൂര്‍ ജില്ലയിലെ, മുകുന്ദപുരം താലൂക്കില്‍,ഇരിങ്ങാലക്കുട ബ്ളോക്കിലാണ് പറപ്പൂക്കര ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. നെല്ലായി, പറപ്പുക്കര, തൊട്ടിപ്പാള്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പറപ്പൂക്കര ഗ്രാമപഞ്ചായത്തിന് 22.02 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്കുഭാഗത്ത് മറ്റത്തൂര്‍, കൊടകര പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് പൊറത്തുശ്ശേരി, വല്ലച്ചിറ പഞ്ചായത്തുകളും, തെക്കുഭാഗത്ത് കൊടകര, മുരിയാട് പഞ്ചായത്തുകളും, വടക്കുഭാഗത്ത് കുറുമാലിപ്പുഴയുമാണ്. കൊച്ചിരാജ്യത്ത് ആദ്യം രൂപീകരിക്കപ്പെട്ട പഞ്ചായത്തുകളില്‍ ഒന്നാണ് പറപ്പൂക്കര. പറപോകുംകരയാണ് പറപ്പൂക്കരയായതെന്ന് പറയപ്പെടുന്നു. തൊട്ടിപ്പാള്‍, പറപ്പൂക്കര, നെല്ലായി, തൊറവ്,ചെങ്ങാലൂര്‍ എന്നീ അഞ്ചു വില്ലേജുകള്‍ ഉള്‍പ്പെട്ടതായിരുന്നു അക്കാലത്ത് പറപ്പൂക്കര പഞ്ചായത്ത്. കൊച്ചിരാജ്യത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശം ബ്രിട്ടീഷാധിപത്യത്തില്‍...
കൂടുതൽ വായിക്കുക