പറപ്പൂക്കര പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന...

ബീന സുരേന്ദ്രന്‍

പ്രസിഡൻ്റ്

എ രാജീവ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജീന സലീഷ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷാജു കോമ്പാറക്കാരന്‍

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബിന്ദു സുരേഷ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

നിദിന്‍ സി എന്‍

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം - നന്തിക്കര

വാർഡുകള്‍ - 19 എം

വിസ്തൃതി -     22.015ച.കി.മീ

ജനസംഖ്യ - 29,659

ബ്ലോക്ക് പഞ്ചായത്ത് - ഇരിങ്ങാലക്കുട

വില്ലേജുകള്‍ - നെല്ലായി, പറപ്പൂക്കര, തൊട്ടിപ്പാള്‍

ലോക്സഭാമണ്ഡലം - തൃശ്ശൂർ

നിയമസഭാമണ്ഡലം - പുതുക്കാട്

താലൂക്ക് - മുകുന്ദപ്പുരം

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

തൃശ്ശൂര്‍ ജില്ലയിലെ, മുകുന്ദപുരം താലൂക്കില്‍,ഇരിങ്ങാലക്കുട ബ്ളോക്കിലാണ് പറപ്പൂക്കര ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. നെല്ലായി, പറപ്പുക്കര, തൊട്ടിപ്പാള്‍ എന്നീ വില്ലേജുകളിലായി  വ്യാപിച്ചുകിടക്കുന്ന പറപ്പൂക്കര ഗ്രാമപഞ്ചായത്തിന് 22.02 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്കുഭാഗത്ത് മറ്റത്തൂര്‍, കൊടകര പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് പൊറത്തുശ്ശേരി, വല്ലച്ചിറ പഞ്ചായത്തുകളും, തെക്കുഭാഗത്ത് കൊടകര, മുരിയാട് പഞ്ചായത്തുകളും, വടക്കുഭാഗത്ത് കുറുമാലിപ്പുഴയുമാണ്. കൊച്ചിരാജ്യത്ത് ആദ്യം രൂപീകരിക്കപ്പെട്ട പഞ്ചായത്തുകളില്‍ ഒന്നാണ് പറപ്പൂക്കര. പറപോകുംകരയാണ് പറപ്പൂക്കരയായതെന്ന് പറയപ്പെടുന്നു. തൊട്ടിപ്പാള്‍, പറപ്പൂക്കര, നെല്ലായി, തൊറവ്,ചെങ്ങാലൂര്‍ എന്നീ അഞ്ചു വില്ലേജുകള്‍ ഉള്‍പ്പെട്ടതായിരുന്നു അക്കാലത്ത്  പറപ്പൂക്കര പഞ്ചായത്ത്. കൊച്ചിരാജ്യത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശം ബ്രിട്ടീഷാധിപത്യത്തില്‍...

കൂടുതൽ വായിക്കുക